നിരവധി കഞ്ചാവ് കേസുകളിലെ പ്രതി ഓട്ടോ ജയൻ വീണ്ടും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : നിരവധി കഞ്ചാവ് കേസുകളിലെ പ്രതി ഒന്നര കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. തിരുവനന്തപുരം പേരൂർക്കട അടുപ്പുകൂട്ടാൻ പാറ പുതുവൽ പുത്തൻ വീട്ടിൽ ഓട്ടോ ജയൻ എന്ന് വിളിക്കുന്ന ജയൻ (45)ആണ് നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. ആർ. സുരൂപിന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഓട്ടോ റിക്ഷയിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന ഒന്നര കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 25 വർഷത്തോളമായി തിരുവനന്തപുരം സിറ്റി, കരകുളം, നെടുമങ്ങാട് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു ജയനെന്ന് എക്സൈസ് പറഞ്ഞു.

ആവശ്യക്കാർക്ക് ഏതു സമയവും എവിടെയും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിദഗ്ദ്ധമായി ഓട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് കൊണ്ടാണ് ഇയാളെ ഓട്ടോ ജയൻ എന്ന് വിളിക്കുന്നത്. ഇയാളുടെ പേരിൽ നിലവിൽ പത്തിൽ കൂടുതൽ കഞ്ചാവ് കേസുകളുണ്ട്. കഞ്ചാവ് തമിഴ്‌നാട്ടിൽ നിന്ന് കൊണ്ട് വന്നാണ് കച്ചവടം നടത്തുന്നത്.

വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് പ്രതി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്. വിവിധ വലിപ്പത്തിലുള്ള പൊതികളിലാക്കി 500, 1000, 1500 എന്ന നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. വളരെ നാളുകളായി എക്‌സൈസിന്‍റെ നിരീക്ഷണ ത്തിലായിരുന്നു.

റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്.രജി കുമാർ,എ. നാസറുദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. നജിമുദ്ദീൻ, മുഹമ്മദ് മിലാദ്, എസ്. ഷജീം,എ.അധിൽ, എം.പി ശ്രീകാന്ത്, രജിത ആർ എസ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...