Tuesday, July 8, 2025 11:59 pm

ഡയറ്റിങ്ങും വ്യായാമവും കൃത്യമായി അറിഞ്ഞ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തടി കുറയ്ക്കാനുള്ള ഓട്ടത്തിലാണ് ഇന്ന് മിക്ക ആളുകളും. വണ്ണം കുറച്ച് എങ്ങനെ സ്ലിം ആകാം എന്നാണ് ഓരോരുത്തരും നോക്കുന്നത് അതിനായി  പട്ടിണി കിടക്കും, സകല ഡയറ്റുകളും പരീക്ഷിക്കും. കുടവയറിൽ എണ്ണ തേയ്ക്കും, വയറുകുറയ്ക്കുന്ന ബെൽറ്റിടും, സ്വന്തമായി വ്യായാമങ്ങളെല്ലാം ചെയ്യും. ഒടുക്കം തടി കുറയുകയുമില്ല, അസുഖം വന്ന് ആരോഗ്യം തകരുകയും ചെയ്യും. ഇത്തരക്കാരുടെ എണ്ണം വല്ലാതെ കൂടുന്നുണ്ട്. അശാസ്ത്രീയമായി തടി കുറയ്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തടി കുറയ്ക്കുന്നതിന് ചില മുന്നൊരുക്കങ്ങൾ വേണം. കാത്തിരിക്കാനുള്ള ക്ഷമയും ദൃഢനിശ്ചയവും കൂടിയേതീരൂ.

തടി കുറയ്ക്കും മുമ്പ് :
അമിതഭാരം കുറയ്ക്കാന്‍ രണ്ടു കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഒന്ന് ആഹാരനിയന്ത്രണം മറ്റൊന്ന് വ്യായാമം. ഈ രണ്ടു കാര്യങ്ങളും തുടങ്ങുന്നതിന് മുന്‍പ് കൃത്യമായ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ബി.പി, കൊളസ്ട്രോൾ, തൈറോയ്ഡ് അളവുകൾ, HbA1c ലെവൽ എന്നിവ അറിഞ്ഞതിനുശേഷം മാത്രമേ ഡയറ്റിങും വ്യായാമവും തുടങ്ങാവൂ. പ്രമേഹം, ബി.പി.തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ അത് തീര്‍ച്ചയായും ട്രെയിനറോട് വ്യക്തമാക്കണം. വിഷാദം, ഉറക്കക്കുറവ്, തൈറോയ്ഡ് നിലയിലെ അപാകങ്ങൾ എന്നീ പ്രശ്നങ്ങൾ ഉള്ളവരിലും അമിതവണ്ണം കാണാറുണ്ട്. ഇക്കൂട്ടർ അതിനുള്ള ചികിത്സ തേടണം. തുടര്‍ന്നുവേണം വ്യായാമവും ഡയറ്റും ആരംഭിക്കാന്‍.

കൊഴുപ്പ് കുറയ്ക്കണം :
തടി കുറയ്ക്കുക എന്നാല്‍ കൊഴുപ്പു കുറയ്ക്കുക എന്നാണ് അര്‍ഥം. പുരുഷൻമാർക്ക് ആകെ ഭാരത്തിന്റെ 20 കിലോയും (100 കിലോ ഭാരമുണ്ടെങ്കിൽ 20 കിലോ കൊഴുപ്പ്) സ്ത്രീകൾക്ക് 24 കിലോയും കൊഴുപ്പ് അനുവദനീയമാണ്. ഇതിലധികമുള്ള കൊഴുപ്പിനെ സൂക്ഷിക്കണം. അതേപോലെ പുരുഷൻമാരിൽ അരവണ്ണം 102 സെന്റീമീറ്ററിൽ കൂടുന്നതും സ്ത്രീകളിൽ 88 സെന്റീമീറ്ററിൽ കൂടുന്നതും അനാരോഗ്യകരമാണ്.

ഡയറ്റിങ് എങ്ങിനെ തുടങ്ങണം ?
ഉയരം, പ്രായം, ഭാരം, ജോലിയുടെ സ്വഭാവം എന്നിവ കണക്കിലെടുത്തുവേണം ഡയറ്റിങ് തുടങ്ങാൻ. ഹൃദ്രോഗം, കരൾ-വൃക്ക രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഡയറ്റിങ് ചെയ്യാവൂ. ഡയറ്റ് പ്ലാനുകൾ സ്വയം തയ്യാറാക്കരുത്.
തിരഞ്ഞെടുക്കുന്ന ഡയറ്റ്പ്ലാനിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഡയറ്റിങ് ആരംഭിച്ചാൽ ചെറിയ ക്ഷീണം കണ്ടേക്കാം. എന്നാൽ കഠിനമായ ക്ഷീണം, തലവേദന, മറ്റ് പ്രശ്നങ്ങൾ എന്നിവ കണ്ടാൽ വിദഗ്ധചികിത്സ തേടണം.

വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് :
തടി കുറയ്ക്കാൻവേണ്ടി അമിതമായി വ്യായാമം ചെയ്ത് അപകടത്തിലാകുന്നവരും കുറവല്ല. ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമരീതികളുണ്ട്. പരിശീലനം സിദ്ധിച്ച ട്രെയിനറുടെ സഹായമുണ്ടെങ്കിൽ അവ എളുപ്പം കണ്ടെത്താം.ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് (ശ്വസനസഹായ) വ്യായാമങ്ങളാണ് ഭാരം കുറയ്ക്കാൻ നല്ലത്. ഇവ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

എത്ര കിലോ കുറയ്ക്കാം ?
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും നോൺ വെജ് പൂർണമായി ഒഴിവാക്കുന്നത് കാണാറുണ്ട്. എന്നാൽ നോൺവെജും കൊഴുപ്പുമായി വലിയ ബന്ധമില്ല. കൊഴുപ്പ് കുറയ്ക്കാൻ വേണ്ടത് അന്നജം അടങ്ങിയ ആഹാരം നിയന്ത്രിക്കുകയാണ്. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ഭാരം കുറയ്ക്കുന്നത് ആരോഗ്യകരമല്ല. ഒരു മാസം കൊണ്ട് പരമാവധി 4-5 കിലോഗ്രാം വരെ ഭാരം കുറയ്ക്കാം. ഇതാണ് ശാസ്ത്രീയമായ രീതി.
വ്യായാമത്തിന് മുൻപ് വാംഅപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.

വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം. അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്‌ ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്. വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

നിരാശരാകല്ലേ :
ഭക്ഷണക്രമീകരണവും വ്യായാമവും ചെയ്തിട്ടും ഭാരം കുറഞ്ഞില്ലെങ്കിൽ നിരാശരാകേണ്ട. ചിട്ടകളൊന്നും തെറ്റിക്കുകയും വേണ്ട. കാരണം ശരീരഭാരം കുറയുന്നത് സാവധാനത്തിൽ നടക്കേണ്ട പ്രക്രിയയാണ്. ഇന്ത്യൻ സാഹചര്യത്തിൽ വളരുന്നവരുടേയും വിദേശികളുടേയും ശാരീരികാവസ്ഥകൾ തീർത്തും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ തടി കുറയ്ക്കാനുള്ള വിദേശമാതൃകകൾ പിന്തുടരുന്നതും സൂക്ഷിച്ചുവേണം. ക്ഷമയും ശുഭാപ്തിവിശ്വാസവും മുറുകെപ്പിടിക്കുക, ശരീരഭാരം കുറച്ച് ആരോഗ്യമുള്ള ശരീരം വീണ്ടെടുക്കാൻ തീർച്ചയായും സാധിക്കും.

ആവശ്യമായ പോഷകങ്ങൾ കൃത്യഅളവിൽ കഴിക്കണം :
ഡയറ്റിങ് എന്നാൽ ആഹാരം കഴിക്കാതിരിക്കലല്ല. ആവശ്യമായ പോഷകങ്ങൾ കൃത്യഅളവിൽ കഴിക്കലാണ്. ഡയറ്റിൽ പോഷകങ്ങൾ, മാംസ്യം, ധാന്യം എന്നിവയെല്ലാം വേണം. സ്വന്തമായി ഡയറ്റിങ് ചെയ്യുമ്പോൾ ഇവയുടെ മിശ്രണം കൃത്യമാകണമെന്നില്ല.

ആവശ്യമായ പോഷകങ്ങൾ ലഭിക്കണം :
പെട്ടെന്നു ശരീരഭാരം കുറയ്ക്കുന്നത് ശരീരത്തിന്റെ മെറ്റബോളിക് നിലയുടെ താളം തെറ്റിക്കും. ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ പ്രതിരോധ ശേഷി കുറയുകയും ചെയ്തേക്കാം. മാത്രമല്ല ശരീരഭാരം വല്ലാതെ കുറയുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങി ബ്ലോക്ക് വരാനും സാധ്യതയുണ്ട്.

സ്വന്തമായി വ്യായാമം ചെയ്യുന്നവരറിയാന്‍ :
തടി കുറയ്ക്കാൻ വേണ്ടി സ്വന്തമായി വ്യായാമം ചെയ്യുന്നത് പേശികളുടെ ശോഷണത്തിനും ക്ഷീണത്തിനും ഇടയാക്കും. ഓരോരുത്തരുടെയും ശരീരത്തിന് യോജിച്ച വ്യായാമങ്ങളുണ്ട്. പരിശീലനം നേടിയ ട്രെയിനർക്ക് മാത്രമേ അത് കൃ‍ത്യമായി പറഞ്ഞുതരാൻ സാധിക്കൂ.

മോഡല്‍ ഡയറ്റ് :(90 കിലോ ഭാരമുള്ള സ്ത്രീ/പുരുഷനുള്ളത് )
രാവിലെ 6 മണി: ചെറുനാരങ്ങവെള്ളം.
7 മണി: 5 നട്സ്/ മുട്ടയുടെ വെള്ള.
8 മണി: 2 ദോശ/മൂന്ന് ഇഡ്ഡലി + സാമ്പാർ/ചട്ണിഅല്ലെങ്കിൽ ഒരു കഷണം പുട്ട്/2 ചപ്പാത്തി/ 2 ഇടിയപ്പം/ഒരുകപ്പ് ഉപ്പുമാവ്+ഏതെങ്കിലും ഒരുപയർ/
കടല കൊണ്ടുള്ള കറി.
10.30: ഏതെങ്കിലും ഒരു പഴം.
ഉച്ചയ്ക്ക് 12.00: പച്ചക്കറി സാലഡ്/പച്ചക്കറി സൂപ്പ് (ഫ്ളാക്സ് സീഡ്/ചിയസീഡ് ചേർത്തത്)
1.00: ഒരുകപ്പ് ചോറ്. (തവിടുള്ള അരി), മീൻകറി/തൈര്/മോര്/പച്ചക്കറി, ഇലക്കറി.
3.00: ചെറുഗ്ലാസ് ചായ (മധുരമില്ലാതെ)
5.00: നട്സ്/മുട്ടയുടെ വെള്ള + 2 ബിസ്ക്കറ്റ്.
5.30: പച്ചക്കറി സൂപ്പ്/സാലഡ്/പഴങ്ങൾ/ഡേറ്റ്സ്.
7.30: മുക്കാൽകപ്പ് ചോറ്/കപ്പ/റാഗിപ്പുട്ട് ഒരുകഷണം/ക്വിനോവ കുറുക്ക് ഒരുകപ്പ് അല്ലെങ്കിൽ ഓട്സ്, പച്ചക്കറി, പനീർ/മഷ്റൂം/പരിപ്പ്. കിടക്കുമ്പോൾ: ഒരു കപ്പ് പാൽ/അരകപ്പ് ബദാം മിൽക്ക്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...