സര്‍ജറിക്ക് തയാറെടുത്തയാളുടെ മോതിരം ഊരാന്‍ ബുദ്ധിമുട്ട് : ഫയര്‍ ഫോഴ്‌സ് മുറിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുത്തിരുന്നയാളുടെ കൈവിരലിലെ മോതിരം ഊരി മാറ്റാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി മുറിച്ചെടുത്തു. ഹോളി ക്രോസ് ആശുപത്രിയില്‍ ഓപ്പറേഷനായി അഡ്മിറ്റ്‌ ചെയ്തിരുന്ന വെള്ളക്കുളങ്ങര നാരായണ മന്ദിരത്തില്‍ നാരായണദാസിന്റെ(72) വിരലില്‍ നിന്നുമാണ് സ്വര്‍ണ്ണ മോതിരം മുറിച്ചെടുത്തത്. സര്‍ജറിയ്ക്ക് മുന്‍പ് ഊരി മാറ്റാന്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ ശ്രമിച്ചിട്ട് നടക്കാത്തതിനാല്‍ ഹോസ്പിറ്റലില്‍ നിന്നും അടൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സേന ഹോസ്പിറ്റലില്‍ എത്തി മോതിരം റിഗ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉടമസ്ഥനെ ഏല്‍പ്പിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി സന്തോഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. വി അരുണ്‍ജിത്ത്, എ. അനീഷ് കുമാര്‍, എം. എസ് രാജീവ് എന്നിവര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...