സാമ്പത്തിക തട്ടിപ്പ് ; പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പ്രവാസികൾ, മുന്നറിയിപ്പുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സാമ്പത്തിക തട്ടിപ്പിൽ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതിയുമായി പ്രവാസികൾ. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്.നൂറുപേരിൽ നിന്നായി പത്തുകോടി രൂപയാണ് തട്ടിയെടുത്തത്. ഒരുലക്ഷം രൂപമുതൽ 35 ലക്ഷംവരെ നഷ്ടപ്പെട്ടവരുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയാണെന്ന് തട്ടിപ്പിനിരയായ പ്രവാസികൾ പറയുന്നു. പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും നിക്ഷേപകർ ആരോപിക്കുന്നു.വിദേശത്ത് ജോലി ചെയ്ത സമ്പാദ്യമാണ് നിക്ഷേപിച്ചതെന്നും തുടക്കത്തിൽ പലിശ ലഭിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലാതായെന്നും പരാതിക്കാർ പറയുന്നു.

വിധവകൾക്ക് പെൻഷൻ അടക്കമുള്ള പദ്ധതികൾ കണ്ടാണ് കമ്പനിയെ വിശ്വസിച്ചതെന്നും തട്ടിപ്പിരയായവർ പറഞ്ഞു. 2018- 2019 കാലത്താണ് ഇതിൽ ചിലർ പൈസ നിക്ഷേപിച്ചത്. കമ്പനിയ്ക്ക് ലൈസൻസ് ഇല്ലാതിരുന്ന സമയത്താണ് തങ്ങളിൽ നിന്ന് പണം വാങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.തൃശൂർ ജില്ലയിൽ സൈബർ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഈ വർഷം സിറ്റി -റൂറൽ പൊലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്. രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ പിടിയിലായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...