കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുട്ടികളിലെയും മുതിർന്നവരിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുന്നതിനായി കേരള പോലീസ് സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ  നേതൃത്വത്തിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് കേരള പോലീസിന്റെ ‘ഡി – ഡാഡ്’ പദ്ധതിയുടെ ഭാഗമായി ക്ലാസ്സ് നടത്തിയത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ.എച്ച്.ഷിജു പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ജി.അനൂപ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിങ്ങ് വിംഗിലെ മനശാസ്ത്ര വിദഗ്ധ എ.അപർണ്ണ, ഡി – ഡാഡ് കോർഡിനേറ്റർ പി.ആർ.അമൃത, ഡി.സി.ആർ.സി. കൗൺസിലർമാരായ അഞ്ജന ജയകുമാർ, മായ മോഹൻ, പോലീസ് കോർഡിനേറ്റർ ബി.രാജീവ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പി.ടി.എ.വൈസ് പ്രസിഡന്റ് ബിജു കുര്യൻ, എസ്.എം.സി.വൈസ് ചെയർപേഴ്സൺ സീത ലക്ഷ്മി, അധ്യാപകരായ രാജശ്രീ, ജോസ് മത്തായി, ആർ.നീതു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിലെ മൊബൈൽ, ഇന്‍റർനെറ്റ് അടിമത്തം നിയന്ത്രിക്കുന്നതിനും കൗൺസിലിംഗിലൂടെ ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുന്നതിനുമാണ് ‘ഡി – ഡാഡ്’ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോഴുള്ള പ്രകോപനം, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരം കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല്...

0
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ...

ഖരമാലിന്യ പരിപാലന ചട്ടം : ജനപ്രതിനിധികൾക്കുള്ള ബ്ലോക്കുതല പരിശീലനം സമാപിച്ചു

0
പത്തനംതിട്ട : സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 പ്രാദേശിക തലത്തിൽ...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി...

എല്‍ഡിഎഫിനെ സിപിഐഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ ഞങ്ങള്‍ നോക്കിനില്‍ക്കില്ല ; ബിനോയ് വിശ്വം

0
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം...