കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പോലീസുകാർക്ക് സ്ഥലം മാറ്റം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പോലീസുകാർക്ക് സ്ഥലം മാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് നടപടിയെടുത്തത്.

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നജീം എസ്, സുജിത്ത് എസ് എൽ, സിവിൽ പോലീസ് ഓഫീസർമാരായ ശിവേഷ് എ എസ്, ചിന്തു വി എന്നിവരെ ആണ് സ്ഥലം മാറ്റിയത്. നജീം, ശിവേഷ് എന്നിവരെ കോട്ടയത്തേക്കും സുജിത്ത്, ചിന്തു എന്നിവരെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്. കെ എൻ ബാലഗോപാലിൻ്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോയിൽ നടപടി നേരിട്ട പോലീസുകാരുടെ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. റൂറൽ എസ്പി ഓഫീസിൻ്റെ വികസനത്തെക്കുറിച്ചായിരുന്നു പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടല്‍ ജംഗ്ഷനില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ ടിപ്പര്‍ ലോറിയും...

സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി...

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത്...

നസീഹാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗവും മെഡിക്കൽ ഉപകരണങ്ങളുടെ സ്വീകരണവും നടന്നു ​

0
പത്തനംതിട്ട : നസീഹാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 13 മത് വാർഷിക പൊതുയോഗവും...

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടന്നു

0
പന്തളം : കുട്ടികളിലെയും മുതിർന്നവരിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുന്നതിനായി...