ഡിജിറ്റൽ ഇന്ത്യ ; ചർച്ചകൾ സംഘടിപ്പിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നടത്തിപ്പിനു മുന്നോടിയായി പങ്കാളികളുമായി ചർച്ചകൾ സംഘടിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള നിരീക്ഷണ ഉപകരണങ്ങളായ സ്പൈ ഗ്ലാസുകൾ, ശരീരത്തിൽ ഘടിപ്പിക്കാവുന്ന ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം സംബന്ധിച്ച നിയമവശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തിട്ടുള്ളത്.

കൂടാതെ, ഡിജിറ്റൽ ഇന്ത്യ ആക്ടിന്റെ കരടു പതിപ്പ് തയ്യാറാക്കുന്നതിന് പങ്കാളികളും ഓഹരി ഉടമകളുമായും രാജീവ് ചന്ദ്രശേഖർ തുടർന്നും ചർച്ചകൾ സംഘടിപ്പിക്കുന്നതാണ്. 2000- ൽ പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങൾക്ക് പകരമാണ് പുതിയ ഡിജിറ്റൽ ഇന്ത്യ ആക്ട് നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുപ്പുകൾ നടത്തുന്നത്. 2000- ലേത് കാലഹരണപ്പെട്ട നിയമങ്ങളാണ്. ഏപ്രിലിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പതിപ്പിൽ നിന്നും പൊതുജനാഭിപ്രായം തേടുന്നതാണ്. ജനങ്ങളുടെ അഭിപ്രായം മാനിച്ച ശേഷമാണ് കരട് പകർപ്പ് പാർലമെന്റിന്റെ അംഗീകാരത്തിന് വയ്ക്കുക. ജൂലൈയിൽ പാർലമെന്റിന്റെ അനുമതി ലഭിച്ചാലുടൻ തന്നെ ഈ വർഷം നിയമം പ്രാബല്യത്തിലാകുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...