തിരുവല്ല : എല്‍.പി., യു.പി. വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുക, കമ്പ്യൂട്ടര്‍വത്കൃത വിദ്യാഭ്യാസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 6,000 സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി നടപ്പാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. കുന്നന്താനം സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ഡോ.കെ.ആര്‍.നാരായണന്‍ സെന്റിനറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ ആധുനികവത്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്വയര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ 16 കര്‍മ്മപരിപാടികളും പൂര്‍ത്തിയായി.
ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. കഴിഞ്ഞ 20 വര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങള്‍ അതിനുമുമ്പുള്ള ഇരുന്നൂറ് വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നമ്മുടെ കുട്ടികളെ ലോകരാജ്യങ്ങളില്‍ നിന്നുള്ളവരോടൊപ്പം മത്സരിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി ഇന്നത്തെ കാലഘട്ടത്തിന്റെ ശാസ്ത്രമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നവസാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് കേരളത്തിന്റെ ധീര പുത്രനും മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടുമായ കെ.ആര്‍.നാരായണന്റെ പേര് നല്‍കിയതിനെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.വര്‍ഗീസ് മാമന്‍ എം.എല്‍.എ. യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി., ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുന്‍ എം.എല്‍.എ. മാത്യു ടി. തോമസ്, ജില്ല പഞ്ചായത്ത് അംഗം ബിജു റ്റി.ജോര്‍ജ്ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേങ്ങരിങ്ങാട്ട്, ബ്ലോക്ക് അംഗം രഞ്ജിനി അജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സി.പ്രെനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റ്റി.ഗീതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.സുനില്‍കുമാര്‍, വി.പി.രാധാമണിയമ്മ, വി.വര്‍ഗീസ് മാത്യു, പി.റ്റി.അലക്‌സ്, രമ്യ ഗോപിനാഥ്, ബാബു കുറുമ്പേശ്വരം, തിരുവല്ല ഡി.ഇ.ഒ. പി.ആര്‍.മല്ലിക, മല്ലപ്പള്ളി എ.ഇ.ഒ. ജയചന്ദ്രന്‍ നായര്‍, ജില്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയന്തി തരുണ്‍, പ്രധാന അധ്യാപിക ജി.ജയലളിത, സ്‌കൂള്‍ ലീഡര്‍ എ.കെ.ഹരിഗോവിന്ദ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





























