അരുവാപ്പുലം വില്ലേജ് ഓഫീസിലേക്ക് സി.ഐ.റ്റി.യു. മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പരിസ്ഥിതിലോല പ്രദേശമായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അരുവാപ്പുലം വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും ഒഴിവാക്കപ്പെടേണ്ട വില്ലേജുകളുടെ പട്ടികയിൽ നിന്നും അരുവാപ്പുലത്തെ ഒഴിവാക്കി ലിസ്റ്റ് നൽകിയ യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും സി.ഐ.റ്റി.യു.വിന്റെ  നേതൃത്വത്തിൽ അരുവാപ്പുലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം വില്ലേജിലെ 11 വാർഡുകളിൽ ഒരു പതിറ്റാണ്ടിലേറെയായി അധിവസിക്കുന്ന അയ്യായിരത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗമായ കൃഷിയേയും ചെറുകിട വ്യാപാരത്തെയും തൊഴിലിനെയും ഇല്ലാതാക്കുവാനുള്ള ശ്രമത്തിനെതിരെ അതിശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും പി.ജെ.അജയകുമാര്‍ പറഞ്ഞു.

ഏരിയ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ മോഹനൻ, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്യാംലാൽ, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി വർഗീസ് ബേബി, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാഹീർ പ്രണവം, സന്തോഷ് പി.മാമ്മൻ, ഷിജു ഏബ്രഹാം, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ശ്രീകുമാർ, കെ.എസ്.സന്തോഷ് കുമാർ, ടി.രാജേഷ് കുമാർ, എൻ.കെ.ജയപ്രകാശ്, പി.ജി.പുഷ്പരാജൻ എന്നിവർ സംസാരിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാട്ടിലെ പെൺകുട്ടികൾക്ക് ഗ്രാമീണ യുവാക്കളെ വിവാഹം കഴിക്കാൻ താല്പര്യമില്ല; പരിഹാരം ആവശ്യപ്പെട്ട് കർഷകന്റെ വിചിത്ര...

0
ബെം​ഗളൂരു: ​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട്...

മാരുതി വിക്ടോറിസിന് വമ്പൻ ഓഫർ

0
ഉത്സവകാലത്ത് പുതിയ എസ്‌യുവി സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് മാരുതി സുസുക്കിയിൽ നിന്ന് ശ്രദ്ധേയമായ...

പ്രാർത്ഥിക്കാനെന്ന വ്യാജേന പിന്നിലെത്തി ആക്രമണം;അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി സ്മിത്ത് മച്ചാർ

0
ജെറുസലേം: ഫ്‌ലൈദുബായ് ആക്രമണത്തിന്റെ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് വിശദീകരിച്ച്...

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...