റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5 ലക്ഷം രൂപ തിരിച്ചുകിട്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ ‘വെർച്വൽ അറസ്റ്റ് ‘ സൈബർ തട്ടിപ്പിൽ നിന്ന് എഴുപതുകാരി രക്ഷപെട്ടു. മക്കപ്പുഴ സ്വദേശിനിയായ വയോധികയുടെ അഞ്ചര ലക്ഷം രൂപയാണ് തട്ടിപ്പുസംഘത്തിന് കൈക്കലാക്കാൻ കഴിയാതെപോയത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ റാന്നിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് സംഭവം. വയോധിക ബാങ്കിലെത്തി അടിയന്തിരമായി അഞ്ചര ലക്ഷം രൂപ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിലും ഭയചകിതമായ ഭാവത്തിലും സംശയം തോന്നിയ ബാങ്ക് മാനേജർ കണ്ണൻ ഉടൻ തന്നെ റാന്നി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഷിന്റോ പി. തമ്പിയെ വിവരമറിയിച്ചു. ഉടൻ തന്നെ ബാങ്കിലെത്തിയ പോലീസ് ഉദ്യോഗസ്ഥനോട്, സംസാരിക്കാൻ പോലുമാകാതെ ഭയന്ന അവസ്ഥയിലായിരുന്ന വയോധിക.

താൻ ‘വെർച്വൽ അറസ്റ്റിലാണെന്നും’ ഉടൻ പണം അടയ്ക്കണമെന്നും കടലാസിൽ എഴുതി നൽകുകയായിരുന്നു. തുടർന്ന് റാന്നി സി.ഐ രാജേഷ് കുമാറും സ്ഥലത്തെത്തി ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സമാധാനിപ്പിച്ചു. ഡൽഹിയിൽ നഴ്സായിരുന്ന വയോധികയെ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം പണം തട്ടാൻ ശ്രമിച്ചത്. പോലീസും ബാങ്ക് മാനേജരും വയോധികയോടൊപ്പം ബാങ്കിലിരിക്കെ തട്ടിപ്പുസംഘം വീണ്ടും വീഡിയോ കോളിൽ ബന്ധപ്പെട്ടു. എന്നാൽ യഥാർത്ഥ പോലീസ് വിഷയത്തിൽ ഇടപെട്ടുവെന്ന് മനസ്സിലാക്കിയതോടെ തട്ടിപ്പുകാർ കോൾ വിച്ഛേദിച്ച് പിന്മാറുകയായിരുന്നു. ബാങ്ക് മാനേജരുടെയും പോലീസിന്റെയും ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് വലിയൊരു സാമ്പത്തിക നഷ്ടത്തിൽ നിന്നും വയോധിക രക്ഷപെട്ടത്. അപരിചിതമായ വീഡിയോ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ ഭയപ്പെടരുതെന്നും ഉടൻ തന്നെ പോലീസിനെയോ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം

0
പാലക്കാട്: പെരുമ്പാവൂർ വെങ്ങോലിയിൽ വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ...

തോട്ടമൺകാവിൽ നാരായണീയ പാരായണയജ്ഞം സമാപനത്തിലേക്ക് ; നാളെ ആയില്യം പൂജ

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കാനിരിക്കുന്ന 'അംബായാഗം...

തിരുവല്ല – കുമ്പഴ റോഡ് നിർമ്മാണം ; പുരോഗതി വിലയിരുത്തി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി അബിൻ വർക്കി...

പമ്പാനദിയിൽ വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

0
മാടമൺ: പമ്പാനദിയിൽ കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് പെയിന്റിങ്...