പ്രാർത്ഥിക്കാനെന്ന വ്യാജേന പിന്നിലെത്തി ആക്രമണം;അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി സ്മിത്ത് മച്ചാർ

For full experience, Download our mobile application:
Get it on Google Play

ജെറുസലേം: ഫ്‌ലൈദുബായ് ആക്രമണത്തിന്റെ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് വിശദീകരിച്ച് പൈലറ്റ് സ്മിത് മച്ചാര്‍. വിമാനം പറന്നുകൊണ്ടിരിക്കെ ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് അദ്ദേഹത്തിന് പ്രാര്‍ഥിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്ന് മച്ചാര്‍ പറഞ്ഞു. ശേഷം തന്റെ പിന്നിലേക്ക് അദ്ദേഹം മാറി. താന്‍ അദ്ദേഹത്തിന്റെ ശ്രദ്ധിക്കാതെ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ നാല് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്റെ തലയ്ക്ക് പിന്നിലായി വലിയ ശക്തിയില്‍ അടിയേറ്റെന്ന് മച്ചാര്‍ വിശദീകരിച്ചു.താന്‍ ആദ്യം കരുതിയത് വിമാനത്തിന് എന്തോ തകരാറ് സംഭവിച്ചു എന്നാണ്.

പിന്നാലെ വീണ്ടും വീണ്ടും ക്രാഷ് ആക്‌സ് ഉപയോഗിച്ച് പിന്നില്‍ നിന്ന് ആക്രമണമുണ്ടായപ്പോഴാണ് സഹപൈലറ്റാണ് തന്നെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞത്. താന്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം കോക്പിറ്റ് തുറന്നെങ്കിലും സഹപൈലറ്റ് അടക്കുകയായിരുന്നു. രണ്ടാമത് തുറക്കുമ്പോഴേക്ക് കാഴ്ച മങ്ങി തുടങ്ങിയിരുന്നുവെന്നും മച്ചാര്‍ വ്യക്തമാക്കി. എന്നാല്‍ വിമാനം തഴേക്ക് പോകുന്നത് തനിക്ക് മനസിലായിരുന്നു. വിമാനം കൂപ്പുകുത്തുന്നത് മനസിലായ യാത്രക്കാരുടെ നിലവിളി തനിക്ക് കേള്‍ക്കാമായിരുന്നു. എന്നാല്‍ താന്‍ അപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് മനസിലാക്കിയാണ് അവശേഷിച്ച ബോധത്തില്‍ കോക്പിറ്റ് തുറക്കാന്‍ തീരുമാനിച്ചതെന്ന് മച്ചാര്‍ പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരുതി വിക്ടോറിസിന് വമ്പൻ ഓഫർ

0
ഉത്സവകാലത്ത് പുതിയ എസ്‌യുവി സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് മാരുതി സുസുക്കിയിൽ നിന്ന് ശ്രദ്ധേയമായ...

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...

പാലക്കാടും പെരുമ്പാവൂരും ഇടിമിന്നലിൽ കനത്ത നാശനഷ്ടം

0
പാലക്കാട്: പെരുമ്പാവൂർ വെങ്ങോലിയിൽ വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ...

തോട്ടമൺകാവിൽ നാരായണീയ പാരായണയജ്ഞം സമാപനത്തിലേക്ക് ; നാളെ ആയില്യം പൂജ

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കാനിരിക്കുന്ന 'അംബായാഗം...