റാന്നി: കൊല്ലമുള വില്ലേജിന്റെ ഡിജിറ്റൽ സർവേ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എക്സ്- സർവീസ് മെന്‍ കോളനി പട്ടയം ,കുടിയേറ്റ കർഷകരുടെ പട്ടയം ഉൾപ്പെടെ നിരവധി പട്ടയ പ്രശ്നങ്ങളുള്ള മേഖലയാണ് കൊല്ലമുള്ള വില്ലേജ്. 2434 ഹെക്ടർ കരം അടവ് സ്ഥലത്തിനും 439 ഹെക്ടർ പുറമ്പോക്ക് സ്ഥലത്തിനും 346 ഹെക്ടർ തരിശ് സ്ഥലത്തിനും വനഭൂമിക്കും ഉൾപ്പെടെയാണ് ഡിജിറ്റൽ സർവ്വേ നടത്തുന്നത് 4400 ഹെക്ടർ സ്ഥലത്തിൻ്റെ ഡിജിറ്റൽ സർവേയാണ് നടത്തുന്നത്. ആദ്യഘട്ടമായി എക്സ് സർവീസ് കോളനിയിലെ ഡിജിറ്റൽ സർവ്വേ ആണ് ആരംഭിച്ചത്. 2 മെഷീനുകൾ ആണ് ഉപയോഗിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് ടി കെ ജയിംസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കർ, സർവ്വേ വകുപ്പ് ഡയറക്ടർ ഡി മോഹൻ ദേവ്, മാസ്റ്റർ ട്രെയിനർ കെ കെ ഹരികുമാർ, പഞ്ചായത്ത് മെമ്പർമാരായ രമാദേവി, സിറിയക് തോമസ്, ജോയി ജോസഫ്, റെംസി ജോഷി,സർവ്വേ സൂപ്രണ്ട് ടി ഗീതാ കുമാരി, സർവ്വെയർ എ ജി രാഹുൽ, എന്‍. ജി പ്രസന്നൻ, ജോസ് പാത്രമാങ്കൽ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.