ന്യൂഡല്‍ഹി: ക്യു ആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ വോട്ടര്‍സ്ലിപ്പ് ഇത്തവണത്തെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ക്യുആര്‍ കോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്.
അദ്യം പരീക്ഷണാടിസ്ഥാനത്തില്‍ 11 മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് നടക്കുക. വോട്ടര്‍മാരെ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയാന്‍ ക്യൂആര്‍ കോഡുകള്‍ സഹായിക്കും. കൂടാതെ ക്യുവില്‍ നില്‍ക്കുന്ന വോട്ടര്‍മാരുടെ എണ്ണവും ബൂത്ത് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.