ഗുരുവായൂരിലെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനകളെ നിരീക്ഷിക്കാൻ ഡിജിറ്റലൈസേഷൻ പദ്ധതി തയ്യാർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡിജിറ്റലൈസേഷന്‍ പദ്ധതി തയ്യാറായി. 24 മണിക്കൂറും ആനകളെ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും അവശ്യ ഘട്ടത്തില്‍ അപായ സന്ദേശം നല്‍കുന്നതിനുള്ള സംവിധാനവുമടങ്ങുന്ന സമഗ്ര പദ്ധതി രേഖ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ആനത്താവളത്തിലെ വിവിധ സ്ഥലങ്ങള്‍, നടപ്പാതകള്‍, ആനത്തറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഇതിന് മുന്നോടിയായി സിസിടിവി ക്യാമറകള്‍ രാവും പകലും സ്ഥാപിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പദ്ധതിക്കായി 350 ക്യാമറകള്‍ വേണ്ടിവരും. ആനത്തറികളില്‍ മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. ക്യാമറകളിലെ ദൃശ്യങ്ങള്‍ മോണിട്ടറിങ്ങ് കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാം. ആനകളുടെയും ആനക്കാരുടെയും പൊതുജനങ്ങളുടെയും സംരക്ഷണം മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...