ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു ; ഒപ്പം ജോജു ജോർജും – ടൈറ്റിൽ പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. “വോയ്സ് ഓഫ് സത്യനാഥൻ”എന്നാണ് ചിത്രത്തിന്റെ പേര്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം – ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല സംവിധാനം – എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ് – റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, സ്റ്റിൽസ് – ഷാലു പേയാട്, പി.ആർ.ഒ – പി.ശിവപ്രസാദ് – മഞ്ജു ഗോപിനാഥ്, ഡിസൈൻ – ടെൻ പോയിന്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....