മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ; കെ.സുരേന്ദ്രന്റെ മൊഴി സത്യമല്ലെന്ന് ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മൊഴി സത്യമല്ലെന്ന് ക്രൈംബ്രാഞ്ച്. തെരഞ്ഞെടുപ്പ് സമയത്ത് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ വിളിച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ തന്റെ കൈവശമില്ലെന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നത് ശരിയല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കെ.സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ അങ്ങനെയൊരു ഫോൺ സുരേന്ദ്രൻ ഹാജരാക്കിയിരുന്നില്ല. പോലീസ് അവകാശപ്പെടുന്നതുപോലെ ഒരു ഫോൺ ഇല്ല എന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ സുരേന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കുന്നു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഈ ഫോൺ ഉടൻ ഹാജരാക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സുന്ദര നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ തയാറാക്കിയ താളിപ്പടപ്പിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ കെ.സുരേന്ദ്രന് പുറമേ ബി.ജെ.പി നേതാക്കളായ ആറു പേരെ കൂടി പ്രതിച്ചേർത്തുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...