നടിയെ ആക്രമിച്ച കേസ് : വൈദികന്‍ വിക്ടറിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന വൈദികന്‍ വിക്ടറിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. സംവിധായകന്‍ ബാലചന്ദ്രകുമാറിനായി വെെദികന്‍ പണം ആവശ്യപ്പെട്ടെന്ന ദിലിപിന്റെ ആരോപണം വൈദികന്‍ നിഷേധിച്ചു. ദിലീപുമായുളള വൈദികന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാ​ഗമായാണ് മൊഴിയെടുത്തത്.

ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്നും എന്നാല്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വൈദികന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. ആലുവ പോലീസ് ക്ലബില്‍ എത്തിയാണ് വെെദികന്‍ മൊഴി നല്‍കിയത്.

ജാമ്യത്തിനു വേണ്ടി ദിലീപില്‍ നിന്നും ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടുവെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഈ ആരോപണമാണ് ഇപ്പോള്‍ വൈദികന്‍ നിഷേധിച്ചത്. നേരത്തെ ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനോടൊപ്പമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായിരുന്ന വെെദികന്‍ വിക്ടറിന്റെ പേരും ചര്‍ച്ചയായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...