നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുക. കേസില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയേക്കും. നടി അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ നീക്കം. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

ദിലീപ് അടക്കമുള്ളവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകള്‍ അടക്കം കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയതോടെ പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുന്നത്. കേസില്‍ ദിലീപിന് എതിരെ തെളിവുകള്‍ ഇല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളുടെ ആധികാരത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്നു ചോര്‍ന്നതില്‍ ശാസ്ത്രീയ പരിശോധന വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വിചാരണ കോടതി ഇന്ന് തീരുമാനം എടുത്തേക്കും. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...