ചിരിയും കഥയും ഒളിപ്പിച്ച് ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥന്‍’ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദിലീപും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ഹോട്ട്സ്റ്റാറിലൂടെയാകും റിലീസ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ദിലീപിന്റെ ഭാര്യയായി ഉര്‍വശി എത്തുന്നു. നസ്ലിന്‍ ആണ് മകന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.
സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ ആണ് തിരക്കഥ. നിര്‍മാണം നാഥ് ഗ്രൂപ്പ്. ഛായാഗ്രഹണം അനില്‍ നായര്‍. നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍.