മൂന്നു വര്‍ഷം ; ഇന്ധന നികുതിയായി കേന്ദ്ര സര്‍ക്കാരിലേക്ക് എത്തിയത് എട്ട് ലക്ഷം കോടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് മൂന്നു വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2020 – 21). ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചതാണ് ഈ കണക്ക്. പെട്രോളിന്റെ എക്സൈസ് തീരുവ 2018 ഒക്ടോബറിൽ ലിറ്ററിന് 19.48 രൂപയിൽ നിന്ന് 27.90 രൂപയായി വർധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയിൽ നിന്ന് 21.80 രൂപയാക്കി കൂട്ടി. ഈ വർഷം ഫെബ്രുവരി രണ്ട് വരെ എക്സൈസ് ഡ്യൂട്ടിയിൽ പലതവണ വർധന വരുത്തി.

ഈ ഫെബ്രുവരിയായപ്പോൾ പെട്രോളിന് ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാൽ പെട്രോൾ ഡീസൽ വില 100 കടന്നതോടെ കഴിഞ്ഞ ദീപാവലി തലേന്ന് സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചു. ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്രത്തിന്റെ മാതൃകയിൽ പല സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം കുറയ്ക്കാൻ തയ്യാറായിരുന്നില്ല. കേന്ദ്ര എക്സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വർഷവുമെത്തിയ തുക ഇങ്ങനെ. 2018 – 19 ൽ 2,10,282 കോടി, 2019 – 20 ൽ 2,19,750 കോടി, 2020 – 21 ൽ 3,71,908 കോടി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...