മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിംകോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് ജലം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് മറുപടി സമർപ്പിച്ചിരുന്നു. നീരൊഴുക്ക് ശക്തിപ്പെടുമ്പോൾ അർധരാത്രിയിൽ അടക്കം ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്‌നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ നിർദേശത്തെയും തമിഴ്‌നാട് എതിർത്തിട്ടുണ്ട്.

അതേസമയം ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതിക്ക് മുന്നിലെത്തും. മുല്ലപ്പെരിയാർ, ബേബി ഡാമുകൾ ശക്തിപ്പെടുത്താൻ കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്‌നാട് ആരോപിക്കുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജികളിൽ വിശദമായി വാദം കേൾക്കാനുള്ള തീയതിയും കോടതി ഇന്ന് തീരുമാനിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...