Wednesday, April 24, 2024 8:57 am

പുത്തന്‍ കൊഡിയാക് ഫെയ്സ്ലിഫ്റ്റിന്റെ നിര്‍മ്മാണം തുടങ്ങി സ്‌കോഡ

For full experience, Download our mobile application:
Get it on Google Play

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ 2022 ജനുവരിയില്‍ കൊഡിയാക്ക് എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന 2022 സ്‌കോഡ കൊഡിയാക് ഫെയ്സ്ലിഫ്റ്റിന്റെ നിര്‍മ്മാണം കമ്പനി തുടങ്ങിയതായി റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു. കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറംഗബാദ് ആസ്ഥാനമായുള്ള കേന്ദ്രത്തില്‍ പുത്തന്‍ കോഡിയാക്കിന്റെ നിര്‍മ്മാണം ആരംഭിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്യുവിക്ക് പുറത്തും ക്യാബിനിലും ധാരാളം ഡിസൈന്‍, എയറോഡൈനാമിക് മെച്ചപ്പെടുത്തലുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വാഹന നിര്‍മ്മാതാവ് പറയുന്നു. ആഗോളതലത്തില്‍ പ്രശസ്തമായ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, 7 സീറ്റര്‍ എസ്യുവിക്ക് പുതിയ 2.0L ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കും.

പുതിയ പതിപ്പ് വരുന്നതോടെ ഡീസല്‍ എഞ്ചിന്‍ മോഡല്‍ നിരയില്‍ നിന്ന് ഒഴിവാക്കപ്പെടും. അതായത്, കോഡിയാക് ഇനി പെട്രോള്‍ എന്‍ജിന്‍ മാത്രമേ നല്‍കൂ. ഇത് 2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ്ഡ്, നാല് സിലിണ്ടര്‍ യൂണിറ്റായിരിക്കും. എഞ്ചിന് 190 പിഎസ് പരമാവധി കരുത്തും 320 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഏഴ് സ്പീഡ് DSG ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരിക്കും ട്രാന്‍സ്മിഷന്‍. സ്‌കോഡ ഒക്ടാവിയ, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്പേസ്, സ്‌കോഡ സൂപ്പര്‍ബ്, ഔഡി ക്യൂ2 എന്നിവയില്‍ കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്. ഇതിന് മുമ്പ് 150 PS പരമാവധി കരുത്തും 340 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ കോഡിയാക് വാഗ്ദാനം ചെയ്തിരുന്നു. AWD (ഓള്‍-വീല്‍ ഡ്രൈവ്) സിസ്റ്റത്തില്‍ എസ്യുവി ലഭ്യമാകും.

പുതിയ വാഹനത്തിന്റെ ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍ വരുത്തും. പുതിയ 2022 സ്‌കോഡ കൊഡിയാക്ക് ഫെയ്സ്ലിഫ്റ്റ് ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ (ഫോക്സ്വാഗണ്‍ ടൈഗണ്‍ എസ്യുവിയില്‍ കണ്ടത് പോലെ), പുതിയ സീറ്റ് ഡിസൈനുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ലെതര്‍ എര്‍ഗണോമിക്സ് സീറ്റുകള്‍ എന്നിവയുമായാണ് വരുന്നത്. ആഗോള മോഡലിന് സമാനമായി, നിലവിലുള്ള 8 ഇഞ്ച് യൂണിറ്റിന് പകരം ഇന്ത്യ-സ്‌പെക്ക് മോഡലിന് വലിയ 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചേക്കാം. സ്‌കോഡയുടെ 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10 സ്പീക്കര്‍ കാന്റണ്‍ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകള്‍ നിലവിലുള്ള മോഡലില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകും. പുത്തന്‍ കോഡിയാക്കിന്റെ ഡിസൈനിനെയും സ്‌റ്റൈലിംഗിനെയും കുറിച്ച് പറയുകയാണെങ്കില്‍, പുതിയ കൊഡിയാക് നിലവിലെ ഡിസൈനും അളവുകളും നിലനിര്‍ത്തും. എന്നിരുന്നാലും, മുന്‍വശത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തും. പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്‍, പുതിയ എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍ എന്നിവ എസ്യുവിയില്‍ ഉണ്ടാകും.

പുതിയ സെറ്റ് അലോയ് വീലുകള്‍ ലഭിച്ചേക്കും. സൈഡ് പ്രൊഫൈല്‍ വലിയ മാറ്റമില്ലാതെ തുടരും. പിന്‍ഭാഗത്ത്, പുതിയ ടെയില്‍ലാമ്പുകളും ചെറുതായി ട്വീക്ക് ചെയ്ത ബമ്പറും ഉള്‍ക്കൊള്ളും. പുതുക്കിയ കൊഡിയാക് എസ്യുവി 2022 ജനുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സ്‌കോഡ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ സാക് ഹോളിസ് ആണ് ഇക്കാര്യം അടുത്തിടെ വ്യക്തമാക്കിയത്. ഈ സമയം, ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, ബ്ലാക്ക് റൂഫ് റെയിലുകള്‍, ബ്ലാക്ക് ഒആര്‍വിഎം, വിന്‍ഡോ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്പോര്‍ട്ട്ലൈന്‍ ട്രിമ്മിലും എസ്യുവി എത്തിയേക്കും. ട്രിം, കറുത്ത അലോയ് വീലുകള്‍, ഒരു കറുത്ത പിന്‍ സ്പോയിലര്‍ തുടങ്ങിയവ സ്‌പോര്‍ട്ട്‌ലൈന്‍ ട്രിമ്മിന് ലഭിക്കും. CKD അഥവാ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍ യൂണിറ്റായാണ് കോഡിയാക് ഇന്ത്യയിലെത്തുന്നത്. വാഹനത്തിന്റെ വില ഏകദേശം 34 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24...

കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

0
മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും...

എല്ലാ വോ​ട്ടു​ക​ളും വി​വി പാ​റ്റ് സ്ലി​പ്പു​ക​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി വി​ധി...

0
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​​ത്തു​ന്ന 100 ശ​ത​മാ​നം വോ​ട്ടു​ക​ളും വി​വി പാ​റ്റ്...

മട്ടന്നൂരിൽ ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെടുത്തു

0
മട്ടന്നൂർ: കോളാരിയിൽ വയലിൽനിന്ന് ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെത്തി. കോളാരിയിലെ വയലിൽനിന്നാണ് ബോംബുകൾ...