‘ വാക്കുകൾ മുറിയുന്നു, കണ്ണുകളിൽ ഇരുട്ടു മൂടുന്നു, ഓർമ്മയുള്ള കാലം വരെ ഒപ്പമുണ്ടാകും ‘ ; നടന്‍ ഇന്നസെന്റിനെ അനുസ്മരിച്ച് ദിലീപ്‌

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നടന്‍ ഇന്നസെന്റിനെ അനുസ്മരിച്ച് ദിലീപ്‌. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് ഇന്നസെന്റെന്ന് ദിലീപ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം:

വാക്കുകൾ മുറിയുന്നു. കണ്ണുകളിൽ ഇരുട്ടു മൂടുന്നു. ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്. ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു. ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ, വാക്കുകൾ മുറിയുന്നു. ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക്...

രാജ്യമെങ്ങും ഗുരു രവിദാസ് പ്രചാരണം : നിയമസഭകൾ പിടിക്കാൻ ബിജെപി

0
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി...

ബൈപാസ് റോഡ് നവീകരണം : കൊണ്ടോട്ടിയിൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം

0
കൊണ്ടോട്ടി : ബൈപാസ് റോഡിൽ നടക്കുന്ന നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി...

സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ പരിശോധിക്കും : കൊല്ലം-ഇടമൺ ദേശീയപാത വികസനത്തിൽ കേന്ദ്രം

0
കൊല്ലം : കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള സ്ഥലം സംസ്ഥാന സർക്കാർ...