ദിലീപിന്റെ ഐ.ടി സഹായി സലീഷിന്റെ അപകടമരണം : ക്രൈം ബ്രാഞ്ച് അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ ദിലീപിന്റെ സുഹൃത്തും ഐ.ടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അങ്കമാലി പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സലീഷിന്റെ സഹോദരന്‍റെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്‍റെ അണിയറപ്രവര്‍ത്തകരേയും കാണും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആയിരുന്നു യുവാവിന്റെ മരണത്തെ കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചത്.

കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു സലീഷ് മരിച്ചത്. ദിലീപിന്റെ വിശ്വസ്തനായിരുന്ന സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ട്.
ദിലീപിനെ കാണാന്‍ പോകുകയാണെന്ന് സലീഷ് പറഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു സലീഷിന്‍റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...