ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി ; ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാവിലെ തുടങ്ങിയ പരിശോധന ഏഴുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസിലായിരുന്നു പരിശോധന. നടന്‍ ദിലീപുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്ന സംഘം, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ സിനിമാ കമ്പനിയുടെ ഓഫീസിലുമാണ് പരിശോധന നടത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സ്വന്തം വീട്ടിലായിരുന്നു പരിശോധന. ദിലീപിന്റെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ക്കും തോക്കിനും വേണ്ടിയായിരുന്നു റെയ്ഡ് നടത്തിയത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ ചടുലനീക്കം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന വസ്തുവകകള്‍ കണ്ടെത്താനാണ് റെയ്ഡ്.

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ആദ്യമെത്തിയത്. വിചാരണക്കോടതിയില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അന്വേഷണ സംഘം വാറണ്ട് വാങ്ങിയിരുന്നു. പോലീസ് എത്തിയെന്നറിഞ്ഞിട്ടും വീടിന്റെ ഗേറ്റ് തുറക്കാതിരുന്നതോടെ പോലീസ് ഗേറ്റ് ചാടി അകത്ത് കടന്നു.

കാവ്യയും ദിലീപിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. റെയ്ഡ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ സഹോദരി എത്തി ഗേറ്റ് തുറന്നു. പോലീസ് സംഘം വീടിനുള്ളിലേക്ക്. റെയ്ഡ് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ദിലീപും അഭിഭാഷകരും വീട്ടിലേക്ക് ഇരച്ചെത്തി. ഇതേസമയം തന്നെ ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചിയിലെ ഓഫീസിലും തുടരന്വേഷണം നടത്തുന്ന സംഘം റെയ്ഡ് തുടങ്ങി. ഓഫീസ് പൂട്ടിയിരുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തി തുറന്നാണ് ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറിയത്. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി തീരുമാനമെടുക്കുന്നതനുസരിച്ച് ദിലീപിനെ ചോദ്യം ചെയ്യാനാണ് നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...