രാജ്കോട്ട് : ഐപിഎല്ലിലെ മികവ് ഇന്ത്യന്‍ ജേഴ്സിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ആവർത്തിക്കുകയാണ് ദിനേശ് കാർത്തിക്. 37 വയസുകാരനായ താരം എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടില്ല എന്ന് മുന്‍താരം ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്കർ. ഗംഭീറിന്‍റെ പേര് വ്യക്തമാക്കാതെയാണ് ഗാവസ്കറുടെ വിമർശനം. അദേഹത്തെ(ദിനേശ് കാർത്തിക്) എങ്ങനെ ടീമിലുള്‍പ്പെടുത്തും എന്ന തരത്തില്‍ ചർച്ചകള്‍ നടക്കുന്നതായി അറിയുന്നു. അയാള്‍ക്ക് കളിക്കാനാവില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായി. ടീമിന് ആവശ്യമായ താരമാണ് കാർത്തിക്. പേരല്ല, ഫോമാണ് പരിഗണിക്കേണ്ടത് എന്നും ഗാവസ്കർ സ്റ്റാർ സ്പോർട്സില്‍ പറഞ്ഞു.
ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കില്ലെന്ന് എങ്ങനെ അറിയാം ; ഗംഭീറിനെ പൊരിച്ച് ഗാവസ്കർ
- Advertisment -
Recent News
- Advertisment -
Advertisment