ഡൽഹി: ലോക ജിംനാസ്റ്റിക്കിൽ ഇന്ത്യൻ പേരുപതിപ്പിച്ച ദീപ കർമാക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. 31ാം വയസ്സിലാണ് താരം കളമൊഴിയുന്നത്. 2016 റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സിലെ ‘വോൾട്ട്’ ഇനത്തിൽ മത്സരിച്ച് ഫൈനലിലേക്ക് കുതിച്ച താരത്തിന് 0.15 പോയന്റ് വ്യത്യാസത്തിലാണ വെങ്കലം നഷ്ടമായത്. എന്നാൽ, പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ‘‘അഞ്ചുവയസ്സുകാരിയായ എന്നെക്കുറിച്ച് ഞാനോർക്കുന്നു. പരന്ന കാൽപാദങ്ങളുള്ളതിനാൽ എനിക്കൊരിക്കലും ജിംനാസ്റ്റിക് താരമാകാൻ സാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് സ്വന്തം നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടാൻ സാധിച്ചതിലും അഭിമാനമുണ്ട്. വിശ്രമിക്കാൻ നേരമായെന്ന് ചിലപ്പോൾ നമ്മുടെ ശരീരം തന്നെ നമ്മോട് പറയും. ശരീരം പറഞ്ഞത് കേൾക്കാൻ ഹൃദയം ഇനിയും തയ്യാറായിട്ടില്ല’’ -ദീപ കർമാർക്കർ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു. ഉത്തേജക മരുന്ന് വിവാദത്തെയും പരിക്കിനെയും അതിജീവിച്ച ദീപ ഈ വർഷം മെയ് മാസത്തിൽ സമാപിച്ച ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ത്രിപുരയിലെ അഗർത്തലയിലാണ് ദീപയുടെ ജനനം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1