പ്രതിപക്ഷത്തിന്റേത് ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടി : ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഡയസ്‌ കൈയേറി, സ്‌പീക്കറുടെ മുഖംമറച്ച്‌ ബാനർ പിടിച്ചു. കുറ്റകരമായ ഈ നടപടിക്ക്‌ നേതൃത്വം നൽകിയത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌. സഭാസമ്മേളനം അലങ്കോലമാക്കലായിരുന്നു പ്രതിപക്ഷ ലക്ഷ്യമെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു.ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് പ്രതിപക്ഷം പെരുമാറിയത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് പ്രതിപക്ഷ നേതാവാണ്. സ്‌പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷ നേതാവിന്‌. തനിക്ക് മാത്രമേ എല്ലാം അറിയൂ എന്നാണ് വി ഡി സതീശന്റെ വാദം. തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത് ഇതേ നിലപാടാണ്.മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പ്രതിപക്ഷം ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കർക്കെതിരെ ബോധപൂർമായ കയ്യേറ്റ ശ്രമവുമുണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞില്ലായിരുന്നെങ്കില്‍ സ്പീക്കറേ കൈയേറ്റം ചെയ്‌തേനെ. നിയമസഭയിൽ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. 2011ൽ അന്നത്തെ സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ റൂളിങ് ലംഘിച്ചെന്ന പേരിൽ സിപിഎം എംഎൽഎമാരായ ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...