മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമാണ് സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയെന്ന് സംവിധായകന്‍ ആഷിഖ് അബു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമാണ് സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയെന്ന് സംവിധായകന്‍ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണ്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജി  അദ്ദേഹം  പറഞ്ഞു. സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തെകുറിച്ചും അദ്ദേഹം പ്രതികരിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന സങ്കീര്‍ണതകള്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു. മാടമ്പിത്തരത്തിനും അക്രമങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തില്‍ സ്ഥാനമില്ലെന്നും കാലഘട്ടവും സമൂഹവും കൊടുക്കുന്ന ശിക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും പുതിയ നവീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി..

സംഘടന എന്ന നിലയ്ക്ക് എഎംഎംഎയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാടമ്പി സ്വഭാവം മാറുകയും നവീകരണത്തിലൂടെ ജനാധിപത്യപരമായിട്ടുള്ള സംവിധാനം സംഘടനയില്‍ വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നേതൃത്വത്തിലുള്ള ആളുകളുടെ അജ്ഞതയും സ്ഥാപിത താല്‍പ്പര്യങ്ങളുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണം. അധികാരം കുമിഞ്ഞു കൂടുകയും അത് ചിലയാളുകളില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണിതെന്നും ആഷിഖ് അബു പറഞ്ഞു. ഡബ്ല്യുസിസിയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു വലിയ കുറ്റകൃത്യത്തില്‍ നിന്ന് അരക്ഷിതരായി പേടിച്ച് വിറച്ച സ്ത്രീകള്‍ കേരള സമൂഹത്തോട് കാര്യങ്ങള്‍ പറയാന്‍ രൂപീകരിച്ച സംഘടനയാണ് ഡബ്ലുസിസി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിച്ച അസഭ്യം കേട്ട സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നു. അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇതുമാത്രമാണെന്ന് വിശ്വസിക്കുന്നില്ല. ഒരുപാട് കാര്യങ്ങള്‍ ഇനിയും അവര്‍ക്ക് ഇവിടെ ചെയ്യാനുണ്ട് – ആഷിഖ് അബു പറഞ്ഞു. സര്‍ക്കാരിന്റെ സമീപനങ്ങളില്‍ മാറ്റം സംഭവിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും സാങ്കേതികത്വം മറികടക്കാനുള്ള വഴികളുണ്ട്, ആ വഴികള്‍ സര്‍ക്കാര്‍ തേടുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....