തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. എറണാകുളം മുൻസിഫ് കോടതിക്ക് വിലക്ക് നൽകാൻ ആകുമോ എന്ന് അറിയില്ല. കോടതി നോട്ടീസ് നൽകുകയോ തനിക്ക് സമൻസ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോടതിയുടെ വിലക്ക് തനിക്ക് ബാധകമല്ലെന്നും സനൽ കുമാർ ശശിധരൻ പറഞ്ഞു. മാനനഷ്ടക്കേസിനെ നിയമപരമായി തന്നെ നേരിടും. മഞ്ജുവാര്യർക്ക് അതോറിറ്റിക് മുന്നിൽ വരാതിരിക്കാൻ ഉള്ള ഗിമിക് ആണ് ഇത്. അവർ സെക്സ് റാകറ്റിന്റെ പിടിയിലാണ്. അതോറിറ്റിക് മുന്നിൽ അപ്പിയർ ചെയ്യേണ്ടത് കൊണ്ടാണ് ക്രിമിനൽ കേസ്‌ കൊടുക്കാത്തതെന്നും സനൽ കുമാർ പറഞ്ഞു.

എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലക്കി. സനല്‍ കുമാര്‍ ശശിധരന്‍ ഒന്നാം പ്രതിയും ഷാജന്‍ സ്‌കറിയ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉതിമൂട് ചമതക്കല്‍ സ്കൂട്ടര്‍ യാത്രക്കാരന് നേരെ കാട്ടുപന്നി ആക്രമണം : യുവാവിന് ഗുരുതര പരിക്ക്

0
റാന്നി : കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. റാന്നി...

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവാ ശുചീകരണ യജ്ഞം നടന്നു

0
പത്തനംതിട്ട : സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട...

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതെന്ന് മിൽമ മുൻ ചെയർമാൻ

0
തിരുവനന്തപുരം: സർക്കാരിനെതിരെ മിൽമ മുൻ ചെയർമാൻ രംഗത്ത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മിൽമ...

സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാർ തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം ഷാജി

0
കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന്...