സ്ത്രീത്വത്തെ അപമാനിച്ചു എന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ആലുവ : സ്ത്രീത്വത്തെ അപമാനിച്ചു എന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സനല്‍കുമാര്‍ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. കേസ് കള്ളക്കേസ് ആണെന്നും നടിയുടെ പരാതിയില്‍ അല്ല കേസ് എന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലെന്നും നടിയെ നിയന്ത്രിക്കുന്നത് മാനേജര്‍ ബിനീഷ് ചന്ദ്രന്‍ ആണെന്നും തനിക്കെതിരായ വ്യാജ പരാതി ഇവരുടെ ഗൂഢാലോചന ആണെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. പരാതിയില്‍ വസ്തുതയുണ്ടെങ്കില്‍ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടെന്നും സനല്‍കുമാര്‍ ചോദിച്ചു. നടിയുമായി ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടം. പോലീസ് നടിയെ നിയന്ത്രിക്കുന്ന മാഫിയയ്ക്കൊപ്പമെന്നും നടപടിക്രമം പാലിക്കാതെയാണ് കസ്റ്റഡിയും അറസ്റ്റും എന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...