ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലെത്തിക്കും : നാറാണംമൂഴി ബഡ്‌സ് സ്കൂളിൽ ജില്ലാതല പ്രവേശനോത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി കൂടുതൽ ഫണ്ട് വകയിരുത്തുമെന്നും, പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. നാറാണംമൂഴി ബഡ്‌സ് സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള വിവിധ പദ്ധതികൾ ആസൂത്രണം നടപ്പിലാക്കുകയെന്നതാണ് ജില്ലാ പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.  നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി മുഖ്യപ്രഭാഷണം നടത്തി.

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, രാജൻ നീറൺപ്ലാക്കൽ, സാംജി ഇടമുറി, റോസമ്മ വർഗീസ്, ഓമന പ്രസന്നൻ, അനിയമ്മ അച്ചൻകുഞ്ഞ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു, ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, വൈസ് പ്രസിഡന്റ് റീന ജെയിംസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോബി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയൻ സി.എം, പഞ്ചായത്ത് അംഗങ്ങളായ എബ്രഹാം വർഗീസ്, തോമസ് ജോർജ്, മറിയാമ്മ മാത്യു, ശാന്തമ്മ അനിൽകുമാർ, ബഡ്സ് സ്കൂൾ അദ്ധ്യാപകൻ രതീഷ് കെ.ആർ, കുടുംബശ്രീ ഡി.എം.സി ആദില എസ് അസിസ്റ്റന്റ് സെക്രട്ടറി മല്ലിക ആർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന ടി. നാഗപ്പൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ, പി.ടി.എ പ്രസിഡന്റ് ഷെർലികുട്ടി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...

മാസപ്പടി കേസ് ; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ...

അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങളില്ല ; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

0
കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919...

ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സംസ്ഥാനത്തെ ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ്...