തിരുവല്ല : ശക്തമായ കാറ്റിലും മഴയിലും കുറ്റൂരില്‍ വ്യാപക കൃഷി നാശം . വാഴകള്‍ വ്യാപകമായി ഒടിഞ്ഞു വീണു. ബുധനാഴ്ച വൈകിട്ടോടെയാണ് കനത്ത കാറ്റും മഴയും പെയ്തത്. എട്ടാം വാര്‍ഡില്‍ തോപ്പില്‍ ടി.ആര്‍. രഘുനാഥന്‍ നായരുടെ മുന്നൂറോളം കുലച്ച വാഴകളാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.
ശിവശ്രീയില്‍ ശ്രീലതയുടെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീഴുകയും ചെയ്തു . നിരവധിപ്പേരുടെ പുരയിടങ്ങളില്‍ വാഴകള്‍ ഒടിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നാശമുണ്ടാക്കാതെ നിന്നിരുന്ന വാഴകളാണ് കാറ്റെടുത്തത്. കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.