ദേശീയ ദുരന്ത നിവാരണ അതോറിറ്റി, മിനിസ്ട്രി ഓഫ് യൂത്ത് അഫൈയേഴ്സ് & സ്പോർട്സ് ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി ആപ്‌ദ മിത്ര പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു. താൽപര്യമുള്ള വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നൽകുന്നു. പരിശീലനത്തിൻ്റെ സ്ഥലം, സമയം പിന്നീട് അറിയിക്കുന്നതാണ്. പ്രായ പരിധി – 18-40 ആണ്.
തെരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കൾക്ക് ഒരാഴ്ച നീളുന്ന റസിഡൻഷ്യൻ ക്യാമ്പ് മാതൃകയിൽ സൗജന്യ പരിശീലനം ആണ് സംഘടിപ്പിക്കുക. ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, മേരാ യുവ ഭാരത്, NSS, NCC, റെഡ്ക്രോസ്, സനദ്ധസേന, ട്രോമ കെയർ, മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ മുൻ വോളണ്ടിയർമാർ, സ്പോർട്സ് താരങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എമർജൻസി കിറ്റ്, യൂണിഫോറം, ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. താൽപ്പര്യമുള്ളവർക്ക് പത്തനംതിട്ട ജില്ലാ മേരാ യുവ ഭാരത് ( നെഹ്റു യുവ കേന്ദ്ര ) ഓഫീസുമായി ബന്ധപ്പെടുക Ph:7558892580