മണ്ണാർക്കാട് സർവേയർക്കെതിരായ അച്ചടക്ക നടപടി ; അന്വേഷണത്തിന് പാലക്കാട് ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ച് റവന്യൂ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മണ്ണാർക്കാട് ഫസ്റ്റ് ഗ്രേഡ് സർവേയർ പി.സി രാമദാസിനെതിരായ അച്ചടക്ക നടപടിക്ക് ഔപചാരിക അന്വേഷണത്തിന് പാലക്കാട് ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പി.സി. രാമദാസിൻറെ വിശദീകരണം തൃപതികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ഔപചാരിക അന്വേഷണം നടത്തുന്നതിന് പാലക്കാട് ഡെപ്യൂട്ടി കലക്ടർ(ആർ.ആർ) സച്ചിൻ കൃഷ്ണനെ അന്വേഷണ അധികാരിയായി നിയമിച്ചത്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പാലക്കയം വില്ലേജിൻറെ പരിധിയിൽ തെങ്കര പഞ്ചായത്ത് ആനമൂളി സ്വദേശി ഹുസൈനാണ് സർവേയർക്കെതിരെ പരാതി നൽകിയത്. പരാതിക്കാരന്റെ മകൻ റിസ്വാൻറെ പേരിലുള്ള 12.75 സെൻറ് ഭൂമി തരം മാറ്റുന്നതിന് പാലക്കയം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നിന്നും താലൂക്ക് സർവേയറായ പി.സി.രാമദാസ് പരാതിക്കാരനെ വിളിക്കുകയും സ്ഥലവും പരിസരവും നോക്കി പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞ് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 2,500 രൂപ ചോദിച്ച് വാങ്ങുകയും ചെയ്‌തിരുന്നു. അതിനു ശേഷം പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ച് 75,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...