ബാത്ത് റൂം ടൈല്‍ ദിവസങ്ങള്‍ക്കകം നിറം മങ്ങി ; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിലവാരമില്ലാത്ത ടൈല്‍ നല്‍കി ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയതിന് ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം ടൈല്‍ മാറ്റി സ്ഥാപിക്കുന്നതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. നിലവാരമില്ലാത്ത ടൈലുകളാണ് പരാതിക്കാരനായ ജോര്‍ജ് ജോസഫിനു ലഭിച്ചതെന്ന് അഡ്വ. ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ഫോറം വിധിന്യായത്തില്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതി പരിഹരിച്ചു നല്‍കുന്നതിലും വീഴ്ച വരുത്തിയതായി ഫോറം കണ്ടെത്തി.

ബാത്ത് റൂം വോള്‍ ടൈലും ഫ്ളോര്‍ ടൈലുമാണ് പരാതിക്കാരന്‍ വാങ്ങിയത്. വാങ്ങുന്ന സമയത്ത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഡീലറോട് ആരാഞ്ഞിരുന്നു. മികച്ച ഗുണനിലവാരമുള്ളതാണെന്നും അല്ലാത്തപക്ഷം മാറ്റിനല്‍കുമെന്നും ഡീലര്‍ ഉറപ്പു പറഞ്ഞതായി ജോര്‍ജ് ജോസഫ് അറിയിച്ചു. പുതിയ വീട്ടില്‍ ടൈല്‍ വിരിച്ച് ദിവസങ്ങള്‍ക്കകം തന്നെ നിറം മങ്ങിത്തുടങ്ങി. ഇക്കാര്യം ഡീലറെ അറിയിച്ചപ്പോള്‍ ഫോട്ടോ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. മാറ്റിനല്‍കാമെന്ന ഉറപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മാറ്റിനല്‍കിയില്ല. തുടര്‍ന്നാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...