മല്ലപ്പള്ളി : സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാറിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് ആവശ്യപ്പെട്ടു. ഐ. എ. എസ്.ഐ. പി. എസ്. ജുഡീഷ്യറി സർവ്വീസിൽ ഉള്ളവർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നല്കുകയും സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരെ അവഗണിക്കുകയും ചെയ്യുന്ന വിവേചനം കാര്യക്ഷമമായ സിവിൽ സർവീസിൻ്റെ തകർച്ചയ്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ. ജി. ഒ സംഘ് ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എസ്സ്.രാജേഷ്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി.സി.സിന്ധുമോൾ, ബി. എം. എസ്സ്. ജില്ലാ പ്രസിഡൻ്റ് ഹരികുമാർ ചുട്ടിയിൽ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. സുരേഷ് കുമാർ, കെ. എസ്സ്. റ്റി.എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ജി. മനോജ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ജി.അനീഷ് സ്വാഗതവും ജില്ലാ ട്രഷറാർ എം. രാജേഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന സംസ്ക്കാരിക സമ്മേളനതിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എൻ. ജി. ഹരീന്ദ്രൻ അദ്യക്ഷത വഹിച്ചു. തവളപ്പാറ സെൻ്റ് തോമസ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ പി കെ ജോസ്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം സംസ്ഥാന കൗൺസിൽ അംഗം ആർ. ആരതി സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി പ്രദീപ് ബി. പിള്ള കൃതജ്ഞത രേഖപ്പെടുത്തി. എസ്. എസ്. എൽ. സി, പ്ലസ്സ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033