കൊടിക്കുന്നിലിന് പ്രോ ടേം സ്പീക്കർ പദവി നൽകാത്തത് വിവേചനം ; കീഴ് വഴക്കങ്ങൾ ലംഘിക്കപ്പെട്ടെന്ന് കെസിവേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. അവരുടെ മനസ്സിന്‍റെ ചെറുപ്പം കൊണ്ടായിരിക്കാം.സർക്കാരിന്‍റെ പോക്ക് എങ്ങോട്ടെന്നും അദ്ദേഹം ചോദിച്ചു. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്ത് കൊണ്ടാണ്.കൊടിക്കുന്നിലിന്‍റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്. പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും അദ്ദേഹം പറഞ്ഞു

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തി വക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.കീഴ്വഴക്കം ലംഘിക്കപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ അവകാശം നിശേധിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപി ഭർതൃഹരി മഹ്താബാണ് ലോക്സഭയിലെ പ്രോടം സ്പീക്ക‍ർ. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തെരഞ്ഞെടുപ്പിനും ഭർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭർതൃഹരിയെ പ്രോടേം സ്പീക്കറായി രാഷ്ട്രപതി ചുമതലപ്പെടുത്തിയത്. കൊടിക്കുന്നില്‍ സുരേഷ്, ടിആർ ബാലു തുടങ്ങിയവരെ പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതായി പാർലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...