കുവൈത്ത് : കുവൈത്തില്‍ നിന്നുള്ള അന്താരാഷ്ട്ര വാണിജ്യ വിമാനസര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. സര്‍ക്കാര്‍ തലത്തില്‍ ഇതിനായുള്ള അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് വേണ്ടി അറബിയിലും ഇംഗ്ലീഷിലും വ്യോമയാനവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പി.സി.ആര്‍. പരിശോധന നിര്‍ബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ നിന്നുള്ള അന്താരാഷ്ട്ര വാണിജ്യ വിമാനസര്‍വീസുകള്‍ നാളെ തുടങ്ങും
RECENT NEWS
Advertisment