ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. എത്ര ഉന്നതനായ ആളായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും, വിഷയത്തിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയവർ പൊലീസിലോ അധികാരികൾക്കോ പരാതി കൂടി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോട്ടെ കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്നും പറഞ്ഞ് ജമാൽ പണം തട്ടിയെന്നാണ് പരാതി. ഉദുമ, കാസർകോട് മണ്ഡലങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായാണ് ആരോപണം. സംഭവത്തിൽ ബി.എം. ജമാലിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി, യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...