മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങി കിടന്ന പാവയുടെ വിസില്‍ പുറത്തെടുത്തു. ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന വിസിലാണ് മൗലാന ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്‌കോപി സംവിധാനത്തിലൂടെ നീക്കം ചെയ്തത്. ഒരു മാസത്തിലധികമായി പലപ്പോഴായി ശ്വാസതടസ്സം നേരിട്ടിരുന്ന കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയിട്ടും ഭേദമായിരുന്നില്ല.തുടര്‍ന്നാണ് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ ചികിത്സക്കായി എത്തിയത്. സി ടി സ്‌കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസ്സമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























