Monday, July 1, 2024 12:18 pm

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ പിരിച്ചുവിടുന്നു ; പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. ഹാജരാകാത്ത കാലയളവടക്കം ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത 15 ദിവസത്തിനകം ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബർ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ആരോ​ഗ്യവകുപ്പിൽ ഡോക്ടർമാരുൾപ്പെടെ ഏകദേശം രണ്ടായിരത്തോളം ജീവനക്കാർ ഇങ്ങനെ അനധികൃതമായി വിട്ടുനിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഡോക്ടർ ഇതര ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും.

ആരോ​ഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർ ഒരുമാസത്തിനകം സർവീസിൽ കയറണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാൻ പലരും തയ്യാറായില്ല. പിന്നാലെയാണ് നടപടിയെടുക്കാൻ ആരോ​ഗ്യവകുപ്പ് തീരുമാനിച്ചത്. പട്ടികയിലുള്ള മിക്ക ഡോക്ടർമാരും ഉയർന്ന ശമ്പളത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണ്. ഇവർ വിരമിക്കുന്നതിന് തൊട്ടുമുമ്പെത്തി ജോലിയിൽ പ്രവേശിച്ച് പെൻഷൻ അടക്കമുള്ള ആനുകൂല്യം നേടിയെടുക്കുന്ന പ്രവണത തടയാനും കൂടിയാണ് സർക്കാർ നടപടിയെടുത്തത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് സേനയ്ക്കുള്ളിൽ 8 മണിക്കൂർ ജോലി വേഗത്തിൽ നടപ്പിലാക്കാനാവില്ല – മുഖ്യമന്ത്രി

0
തിരുവനന്തപുരം: പോലീസ് സേനയ്ക്കുള്ളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്റ്റേഷനുകളിൽ മുതിർന്ന...

‘രക്ഷകവേഷം അണിയുന്ന സൈബർ പോരാളികളെ ഇടതുപക്ഷം സൂക്ഷിക്കണം ; വിമർശിച്ചത് തിരുത്താൻ വേണ്ടി’ –...

0
തിരുവനന്തപുരം: വിമർശനങ്ങൾ നടത്തിയത് തിരുത്താൻ വേണ്ടിയാണെന്ന വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി...

പോക്സോ കേസ് പ്രതിയെ പോലീസ് ഒഡിഷയിൽനിന്ന് പിടികൂടി

0
ചെ​റു​തു​രു​ത്തി: പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ ഒ​ഡിഷ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​ദേ​വ്...

സോഷ്യൽമീഡിയയിൽ റീച്ച് കൂട്ടണം ; പിന്നാലെ മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ...

0
ലഖ്‌നൗ: സോഷ്യൽമീഡിയയിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ...