സോഷ്യൽമീഡിയയിൽ റീച്ച് കൂട്ടണം ; പിന്നാലെ മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: സോഷ്യൽമീഡിയയിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷമാണ് യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലായിരുന്നു സംഭവം.’നീലേശ്വർ22′ എന്ന പേരുളള യൂട്യൂബ് ചാനലാണ് യുവാവിനുളളത്. ഇതിൽ നീലേശ്വറിന് 8,87,000 സബ്സ്ക്രൈബർമാരുണ്ട്. സാഹസിക രംഗങ്ങൾ ചിത്രീകരിച്ച് പോസ്​റ്റ് ചെയ്താൽ ചാനൽ വൈറലാകുമെന്ന് കരുതിയാണ് യുാവാവ് ഇത്തരത്തിൽ ചെയ്തത്. ഒരു സുഹൃത്തിനോടൊപ്പമാണ് നീലേശ്വർ ടവറിനടുത്ത് എത്തിയത്.

യുവാവ് ടവറിലേക്ക് അതിസാഹസികമായി കയറുന്നത് സുഹൃത്ത് ചിത്രീകരിക്കുകയും ചെയ്തു.ഇതിനിടയിൽ നീലേശ്വർ ടവറിൽ കുടുങ്ങി പോകുകയായിരുന്നു.സംഭവം കണ്ട പ്രദേശവാസികൾ ടവറിനടുത്തേക്ക് ഓടിക്കൂടി. ഇതോടെ വീഡിയോ ചിത്രീകരിച്ച സുഹൃത്ത് രക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എകദേശം അഞ്ച് മണിക്കൂർ സമയമെടുത്താണ് നീലേശ്വറിനെ സുരക്ഷിതമായി നിലത്തിറക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...