പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണം : എച്ച് എസ് എസ് റ്റി എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹയർസെക്കന്ററി വകുപ്പിൽ താല്‍ക്കാലികമായി തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ പി. എസ്. സി. വഴി നിയമിതരായ 67 ഇംഗ്ലീഷ് ജൂനിയർ അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ നടപടി പിൻവലിക്കണം. 2018 – ൽ എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ അവരെ സംരക്ഷിക്കുന്ന സർക്കാർ ഉത്തരവ് ഉണ്ടായതിനെ തുടർന്ന് യാതൊരു സർവീസ് ബ്രേക്കും കൂടാതെ അവർ ഇപ്പോഴും സർവീസിൽ തുടരുമ്പോഴാണ് പി എസ് സി വഴി വന്നവർ സർവീസ് ബ്രേക്കോടെ പുറത്താക്കപ്പെടുന്നത്. ഇത് വിവേചനപരവും തുല്യരായവർക്ക് തുല്യ പരിഗണന എന്ന തത്വത്തിന്റെ ലംഘനവുമാണ്.

കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാലയങ്ങളിൽ തസ്തിക നഷ്ടപ്പെട്ട ആയിരക്കണക്കിന് അധ്യാപകരെ പ്രൊട്ടക്ഷനിൽ നിലനിർത്തി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്കി സംരക്ഷിക്കുന്ന സർക്കാരാണ് ഹയർസെക്കന്ററി അധ്യാപകരെ തിരക്കിട്ട് പുറത്താക്കിയിരിക്കുന്നത്. പ്ലസ് ടൂ പഠനത്തിന് ശേഷം എട്ട് വർഷത്തോളം തുടർച്ചയായി സർവകലാശാലാ വിദ്യാഭ്യാസവും തുടർന്ന് യോഗ്യതാ പരീക്ഷയും പാസായശേഷം ദീർഘനാളുകൾ കാത്തിരുന്ന് പി എസ് സിയുടെ എഴുത്ത് പരീക്ഷയും അഭിമുഖവും പാസായി ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം നിയമിതരായവരെയാണ് ഒരു സായാഹ്നത്തിൽ നിഷ്കരുണം പിരിച്ചുവിടപ്പെട്ടിരിക്കുന്നത്. അതിനാൽ 67 ഹയർസെക്കന്ററി അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഉടൻ പിൻവലിച്ച് സർവീസ് ബ്രേക്ക് വരാത്ത വിധം ഇവരെ വിദ്യാഭ്യാസ വകുപ്പിൽ നിലനിർത്തുന്ന ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എച്ച് എസ് എസ് റ്റി എ നടത്തിയ പ്രതിഷേധ ധർണ്ണയിൽ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ്ണ സെറ്റോ ജില്ലാ ചെയർമാൻ വിനോദ് കുമാർ പി എസ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ കെ എം-ൻറെ അധ്യക്ഷതയിൽ കൂടിയ ധർണ്ണയിൽ അനിൽ എം ജോർജ്, മുഹമ്മദ് സിദ്ദിഖ്, പ്രശാന്ത്, രാജേഷ് പി, പ്രമോദ് ബി, ജിജി സാം മാത്യു, എം വി. തുളസിരാധ എന്നിവർ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...