നടി പ്രവീണയുടെ പരാതി ; മോര്‍ഫ് ചെയ്ത്‌ അശ്ലീല ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോര്‍ഫ് ചെയ്ത്‌ നടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നടി പ്രവീണയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശി ഭാഗ്യരാജ് (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍  പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പ്രവീണയുടെയും കുടുംബാംഗങ്ങളുടെയും ഒരുമിച്ചുളള ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതോടെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ഭാഗ്യരാജ് തന്‍റെ പേരില്‍ നേരത്തെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നുവെന്നും നല്ല ചിത്രങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് തന്നോട് ഈ ചിത്രങ്ങള്‍ എല്ലാം ലൈക് ചെയ്യണമെന്ന് ഫോണ്‍ വിളിച്ച്‌ ആവശ്യപ്പെട്ടു.

ഞാന്‍ ഈ ആവശ്യം അത്രകാര്യമായി എടുത്തില്ലെന്നും പ്രവീണ പറഞ്ഞു. എന്നാല്‍ പിന്നീട് ഇയാള്‍ തന്‍റെ മുഖം എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നും അത് തന്‍റെ സിനിമ മേഖലയിലെ സുഹൃത്തുകളെവരെ ടാഗ് ചെയ്ത് അയക്കാന്‍ തുടങ്ങിയെന്നും പ്രവീണ പറഞ്ഞു. ഇത് കണ്ട സുഹൃത്തുക്കള്‍ പ്രവീണയെ വിവരം അറിയിക്കുകയും പ്രവീണ ഭാഗ്യരാജിനെ വിളിച്ച്‌ ഇനി ആവര്‍ത്തിക്കരുതെന്നും പറഞ്ഞു. എന്നാല്‍ ആ വൈരാഗ്യത്തില്‍ ഇത് വീണ്ടും ഇയാള്‍ ആവര്ത്തിക്കുകയായിരുന്നവെന്ന് പ്രവീണ പറഞ്ഞു. എഡിജിപി മനോജ് എബ്രഹാമിനു പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസ്സിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...