ഏഴംകുളം : കട്ടിൽ വിതരണത്തെചൊല്ലി തർക്കിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗം രാജി നൽകാനൊരുങ്ങി. ഏഴംകുളം ഗ്രാമപഞ്ചായത്തിൽ ഇടത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.താജുദ്ദീനും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രബോസും തമ്മിലാണ് രൂക്ഷമായ തർക്കം ഉണ്ടായത്. എസ്.സി വിഭാഗം തിങ്ങിപ്പാർക്കുന്ന തന്റെ വാർഡിൽ ആനുപാതികമായി കട്ടിലുകൾ വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. നിലവിൽ 75 കട്ടിലാണ് വിതരണത്തിനായി എത്തിയത്. എല്ലാ വാർഡിലും അർഹത അനുസരിച്ച് കട്ടിലുകൾ വിതരണം ചെയ്ത ശേഷവും 15 കട്ടിലുകൾ അവശേഷിച്ചു. ഇവയിൽ ആവശ്യം കണക്കിലെടുത്തുള്ള എണ്ണം കട്ടിലുകൾ വേണമെന്നാവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ ഈ ആവശ്യം ഉന്നയിച്ച് താജുദ്ദീൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇത് പരിഗണിക്കാതെ കട്ടിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതാണ് തർക്കത്തിനിടയാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























