തിരുവനന്തപുരം : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു എന്ന ദീപുവിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശി കുട്ടൻ, ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ അയിരൂപ്പാറ സ്റ്റീഫൻ ഒളിവിലാണ്. ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിൽ വെച്ചുണ്ടായ തർക്കത്തിനിടെയാണ് മെന്റൽ ദീപുവിന് പരിക്കേറ്റത്. കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്റൽ ദീപു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യപാനത്തിനിടെ തർക്കം ; കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
RECENT NEWS
Advertisment