പള്ളി പുതുക്കി പണിതതിനെ ചൊല്ലി തർക്കം : ചെങ്ങന്നൂരിൽ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പള്ളി പുതുക്കി പണിതതില്‍ ക്രമേക്കേട് എന്നാരോപിച്ച് ചെങ്ങന്നൂര്‍ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം. രണ്ട് വിഭാഗക്കാരാണ് തമ്മില്‍തല്ലിയത്. സംഘര്‍ഷം രൂക്ഷമായതോടെ ചെങ്ങന്നൂര്‍ പോലീസ് ഇടപെട്ടു. ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂര്‍ തോനക്കാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം ഉണ്ടായത്. പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തര്‍ക്കം നിലവിലുണ്ട്.

നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാഗം ഉന്നയിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് പള്ളിയില്‍ പൊതുയോഗം ചേര്‍ന്നത്. ഈ യോഗത്തില്‍വെച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഈ കണക്കിനെ ഒരു വിഭാഗം എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. അരമണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. പള്ളി ഹാളില്‍ നിന്ന് പുറത്തേക്കും സംഘര്‍ഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവര്‍ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....