മഹാരാഷ്ട്ര എൻഡിഎ യിൽ തർക്കം രൂക്ഷം ; പരസ്പരം പഴിചാരി നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ ഭരണമുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള അതൃപ്തി മറനീക്കി പുറത്തുവന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് നാലുമാസത്തിനകം മുന്നണിയെ സജ്ജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട സഹചര്യമാണ് മുന്നണിക്ക് മുമ്പിലുള്ളത്. ബി.ജെ.പി.യും ഷിന്ദേവിഭാഗം ശിവസേനയും അജിത്പവാര്‍ വിഭാഗം എന്‍.സി.പി.യും തോല്‍വിയില്‍ പരസ്പരംപഴിചാരി രംഗത്തുവരികയും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പരാജയത്തെ അവലോകനം ചെയ്യുകയും ചെയ്തു. ഷിന്ദേവിഭാഗവും അജിത്പവാര്‍ വിഭാഗവും മുംബൈയില്‍ യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്തത്. ബി.ജെ.പി.യുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്.

ഡല്‍ഹിയില്‍ എന്‍.ഡി.എ. യോഗത്തില്‍നിന്ന് വിട്ടുനിന്ന ഉപമുഖ്യമന്ത്രി അജിത്പവാര്‍ മുംബൈയില്‍ പാര്‍ട്ടിയോഗം വിളിച്ചുകൂട്ടുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ നിന്നുള്ള എം.എല്‍.എ.മാര്‍ ശരദ്പവാര്‍ പക്ഷത്തേക്ക് മാറുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അജിത്പവാര്‍ യോഗംവിളിച്ചത്. മുഖ്യമന്ത്രി ഏക്നാഥ്ഷിന്ദേ വിഭാഗം വിളിച്ച യോഗത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരെല്ലാം പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...