പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനെ 6 വര്‍ഷത്തേക്ക് അയോഗ്യനാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനവിധി അട്ടിമറിക്കുവാന്‍ കാലുമാറ്റവും കുതിരക്കച്ചവടവും നടത്തുന്ന സി.പി.എം ജില്ലാ നേതൃത്വത്തിനും അവരെ പിന്‍തുണയ്ക്കുന്നവര്‍ക്കുമുള്ള തിരിച്ചടിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ വിപ്പ് ലംഘിച്ച് സി.പി.എം പിന്‍തുണയോടെ പ്രസിഡന്‍റായ രക്തസാക്ഷിയുടെ മകന്‍ കൂടിയായ സജി കുളത്തിങ്കലിനെ പ്രലോഭിപ്പിച്ച് സി.പി.എം പാളയത്തിലെത്തിച്ച് ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റാക്കിയ നടപടി രാഷ്ട്രീയ ധാര്‍മ്മികതയുടെ നഗ്നമായ ലംഘനമായിരുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജനപ്രതിനിധികളെ കാലുമാറ്റിയും അധികാരത്തിലെത്തിയ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
താല്‍ക്കാലിക ലാഭത്തിനുവേണ്ടി പ്രലോഭിപ്പിക്കുന്നവര്‍ക്കും അതിന് വഴങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനെതിരായി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് ഉണ്ടായിട്ടുള്ള അയോഗ്യതാ നടപടിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭാവി തകര്‍ക്കുന്ന കാലുമാറ്റ രാഷ്ട്രീയത്തില്‍നിന്നും സി.പി.എം ഇനിയെങ്കിലും പിന്മാറുവാന്‍ തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































